മരക്കൊമ്പ് പൊട്ടി തലയിൽവീണു വീട്ടമ്മ മരിച്ചു
Wednesday, October 22, 2025 1:39 AM IST
കോഴിക്കോട്: ക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽവീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ശാന്തമ്മ (81) ആണു മരിച്ചത്.
ഇന്നലെ രാവിലെ പന്നിയങ്കര മായംപള്ളി ദേവീക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവരുടെതന്നെ കുടുംബക്ഷേത്രമാണിത്. വലിയ ആല്‍മരത്തിന്റെ കൊമ്പാണു പൊട്ടിവീണത്. ക്ഷേത്രത്തിനും കേടുപാടുകള്‍ പറ്റി.
മരം മുറിച്ചുമാറ്റാന്‍ അനുമതി തേടിയിരുന്നുവെങ്കിലും വലിയ കടന്നല്‍ക്കൂടുകള്‍ ഉള്‍പ്പെടെ ഉള്ളതിനാല്‍ സാധിച്ചിരുന്നില്ല. ഭര്‍ത്താവ്: പരേതനായ ദാമോദര സ്വാമി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ. മരുമക്കള്‍: അനിത, ബില്‍സി, പ്രേമരാജ്, സുധീഷ് ബാബു.