രണ്ടാം ക്ലാസുകാരനും യുവതിക്കും തെരുവുനായയുടെ കടിയേറ്റു
Thursday, October 23, 2025 1:09 AM IST
പാലക്കാട്: രണ്ടാം ക്ലാസുകാരനും അയൽവാസിയായ യുവതിക്കും തെരുവുനായയുടെ കടിയേറ്റു. മേപ്പറന്പ് മാപ്പിളക്കാടുവച്ച് സൗഹൃദനഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിയെയാണ് തെരുവുനായ് ആദ്യം ആക്രമിച്ചത്.
വീടിനു സമീപത്തു കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ നായ് ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ യുവതിക്കും കടിയേറ്റു.