സാന്പത്തികപ്രതിസന്ധി സൗജന്യ ചികിത്സ നൽകിയതിന്റെ ഭാഗമെന്ന് മന്ത്രി
Wednesday, October 22, 2025 1:38 AM IST
തളിപ്പറമ്പ്: ഹൃദയ ശസ്ത്രക്രിയ ഉപകരണ വിതരണത്തിലെ കുടിശിക ഗൗരവമുള്ള വിഷയമാണെന്നും സർക്കാർ ചർച്ച ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
സൗജന്യ ചികിത്സ നല്കിയതിന്റെ ഭാഗമായാണു പ്രതിസന്ധി ഉണ്ടായതെന്നും തളിപ്പറന്പിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ മന്ത്രി വീണാ ജോർജ് പറഞ്ഞു.