സിഐഎസ്എഫില്‍നിന്ന് വിരമിച്ചവര്‍ക്കും പോലീസ് കാന്റീനില്‍നിന്നു വിദേശമദ്യം വാങ്ങാം
Wednesday, October 22, 2025 1:38 AM IST
കൊച്ചി: സിഐഎസ്എഫില്നിന്നു വിരമിച്ചവര്‍ക്കും കേരളത്തിലെ സായുധ പോലീസ് സേനാ കാന്റീനുകളില്‍നിന്ന് ഇനി വിദേശമദ്യം വാങ്ങാമെന്ന് ഹൈക്കോടതി.
കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള മറ്റു സേനാവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സിഐഎസ്എഫ് ഭടന്മാര്ക്കു നിഷേധിക്കുന്നത് വിവേചനമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
തിരുവനന്തപുരം, പള്ളിപ്പുറം ക്യാമ്പുകളില്‍നിന്ന് ഈ സേനാവിഭാഗത്തിന് വിദേശമദ്യം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കി സംസ്ഥാന എക്സൈസ് വകുപ്പ് 2024 ജൂണ്‍ 28ന് ഇറക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
സര്‍ക്കാര്‍ നടപടിക്കെതിരേ സിഐഎസ്എഫ് എക്സ്സര്‍വീസ് വെല്‍ഫെയര്‍ അസോസിയേഷനും ഏതാനും വിമുക്തഭടന്മാരും നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. കാന്റീനുകളില്നിന്നു വിദേശമദ്യം വാങ്ങാനുള്ള അവകാശം സിഐഎസ്എഫ് വിമുക്തഭടന്മാരും നേരത്തേ നേടിയെടുത്തിരുന്നു.