പാ​ലാ: സ​മു​ദാ​യ​ത്തോ​ട് രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന തി​രി​ച്ച​റി​യാ​നു​ള്ള സാ​മാ​ന്യ​ബോ​ധം ക്രൈ​സ്ത​വ​ര്‍ക്കു​ണ്ടെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍.

ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ​മു​ദാ​യ​വും അ​വ​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ ന​യി​ക്കു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണയാ​ത്ര​യ്ക്ക് പാ​ലാ​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സ​മു​ദാ​യ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടും രാ​ഷ്‌ട്രീയ ക​ക്ഷി​ക​ള്‍ കാ​ണി​ക്കു​ന്ന അ​നീ​തി തി​രി​ച്ച​റി​യാ​നും പ്ര​തി​ക​രി​ക്കാ​നും ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​ഗ​ണ​ന​യ്ക്ക് മ​റു​പ​ടി ന​ല്‍കാ​നു​ള​ള ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണ​ശാ​ല​യാ​ണ് അ​ടു​ത്തു വ​രു​ന്ന​ത്.

ഒ​രു രാഷ്ട്രീയ ക​ക്ഷി​ക്കും വോ​ട്ട് ചെ​യ്യ​ണ​മെ​ന്നു പ​റ​ഞ്ഞ് സ​മ്മ​ര്‍ദം ചെ​ലു​ത്തു​ന്ന പ​തി​വ് സ​ഭ​യ്ക്കി​ല്ല. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​ത്ത രാ​ഷ്‌ട്രീ​യ പാ​ര്‍ട്ടി​ക​ളെ തി​രി​ച്ച​റി​യാനു​ള്ള ബു​ദ്ധി ക​ത്തോ​ലി​ക്ക​ര്‍ക്ക് ഉ​ണ്ടെ​ന്നും മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.