ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തയച്ചു
Thursday, October 23, 2025 1:10 AM IST
തിരുവനന്തപുരം: ശബരിമല ഉൾപ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലെ അഴിമതിയിലും സ്വർണത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിലും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ശബരിമലയിൽ നിന്നും സ്വർണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണു പുറത്തു വന്നിരിക്കുന്നത്. വെളിപ്പെടുത്തലുകൾക്കു പിന്നാലെ സംസ്ഥാനത്തെ മറ്റു ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭൂമിയും സ്വർണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിശ്വാസികൾക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പുണ്യക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്നും അമിത്ഷായ്ക്ക് അയച്ച കത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.