മുനന്പം ജനതയ്ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കും: ജോസ് കെ. മാണി
Sunday, November 10, 2024 1:03 AM IST
കോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ പ്രാദേശിക രാഷ്് ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്നതിന്റെ കാരണം അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ വിശ്വാസമര്ജിക്കുന്നതു കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
മുനമ്പത്ത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയ ഭൂമി പ്രശ്നത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ശക്തമായ നിലപാട് സ്വീകരിക്കാന്‍ ദേശീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ മുനമ്പത്തെ താമസക്കാരുടെ ഒരുതരി മണ്ണും ഒരുവിധ നിര്‍മിതിയും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാടാണ് കേരള കോണ്‍ഗ്രസ്- എം സ്വീകരിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം സംഘടിപ്പിച്ച സംസ്ഥാന ലീഡേഴ്സ് സമിറ്റ് പേരൂര്‍ കാസാ മരിയ സെന്ററിലെ കെ. എം. മാണി നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കില്‍ എംഎല്‍എ, അലക്സ് കോഴിമല, സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാല്‍ സാജന് തൊടുക, ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, ബിറ്റു വൃന്ദാവന്‍,റോണി വലിയപറമ്പില്‍, ഷിബു തോമസ്, സൂനറ്റ് കെ .വൈ,അമല്‍ ജോയി, ഡാവി സ്റ്റീഫന്‍, ശരത് ജോസ്, അജിത സോണി,സുനില്‍ പയ്യപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.