പിറന്നുവളര്‍ന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകം: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
Monday, October 14, 2024 5:17 AM IST
കൊച്ചി: മുനമ്പത്തെ ജനത്തിന് പിറന്നുവളര്‍ന്ന മണ്ണില്‍ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ പിറകിലോട്ട് പോകുന്നതും നിശബ്ദരാകുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും കൊല്ലം ബിഷപ്സ് ഹൗസില്‍ നടത്തിയ കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം നിര്‍വഹിക്കവേ ബിഷപ് പറഞ്ഞു.
പ്രോ ലൈഫ് സമിതി പ്രസിഡന്റ് ജോണ്സന് സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, അനിമേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, ജോയിന്റ് സെക്രട്ടറിമാരായ ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.