സഹസംവിധായികയുടെ പീഡനപരാതി: സുരേഷ് തിരുവല്ലയ്ക്ക് എതിരേ കേസ്
Saturday, October 12, 2024 1:48 AM IST
കൊച്ചി: സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്കി പീഡിപ്പിച്ചെന്ന സഹസംവിധായികയുടെ പരാതിയില്‍ സംവിധായകനും സുഹൃത്തിനുമെതിരേ കേസ്.
സംവിധായകന് സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരേയാണു മരട് പോലീസ് കേസെടുത്തത്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണു കേസ്.
വിജിത്ത് സിനിമാമേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. സഹ സംവിധായിക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.
അഡ്ജസ്റ്റ്മെന്റിനു തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുമെന്നാണ് വിവരം.