മംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷൽ ട്രെയിനുകൾ
Saturday, October 12, 2024 1:48 AM IST
കൊല്ലം: പൂജ അവധി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കൊല്ലത്തേയ്ക്കും രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി - മംഗളൂരു സ്പെഷൽ ( 06157) 14ന് രാത്രി 9.25ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 15ന് രാവിലെ 9.15ന് മംഗളൂരുവിൽ എത്തും.
മംഗളൂരു -കൊച്ചുവേളി സർവീസ് (06158) മംഗളൂരുവിൽ നിന്ന് 15ന് രാത്രി 8.10 ന് പുറപ്പെട്ട് 16ന് രാവിലെ എട്ടിന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ തിരൂർ, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
മംഗളൂരു -കൊല്ലം സർവീസ് (06047) മംഗളുരുവിൽ നിന്ന് 14ന് രാത്രി 11ന് പുറപ്പെട്ട് 15ന് രാവിലെ 10.20ന് കൊല്ലത്ത് എത്തും.കൊല്ലം - മംഗളുരു സ്പെഷൽ (06048) 15ന് വൈകുന്നേരം 6.55ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 16ന് രാവിലെ 7.30ന് മംഗളുരുവിൽ എത്തും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.