മൂന്നര വയസുകാരന് മർദനം; അധ്യാപിക അറസ്റ്റിൽ
Friday, October 11, 2024 3:01 AM IST
മട്ടാഞ്ചേരി: എൽകെജി വിദ്യാർഥിയായ മൂന്നര വയസുകാരനെ മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയായ സീതാലക്ഷ്മിയാണ് അറസ്റ്റിലായത്.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഉത്തരം പറയാൻ താമസിച്ചതിന് അധ്യാപിക ചൂരൽകൊണ്ട് നിർത്താതെ അടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.
ചൂരൽകൊണ്ട് അടിയേറ്റ പാടുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരാണു വിവരം പോലീസിനെ അറിയിച്ചത്.