വിലങ്ങാട് ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: വടകര, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കും പുനരധിവാസം ഉറപ്പാക്കും.
ഇവിടെ 25 വീടുകൾ പൂർണമായും ഒന്പതു വീടുകൾ ഭാഗികമായും തകർന്നു. മറ്റ് ഒന്പതു കെട്ടിടങ്ങളും തകർന്നു. 1.24 ഹെക്ടർ പുരയിടം ഒലിച്ചുപോയി. 250 ഏക്കർ കൃഷിനാശമുണ്ടായി. 58.81 കോടി രൂപയുടെ വ്യക്തിഗത നഷ്ടവും 158 കോടി രൂപയുടെ പൊതുമുതൽ നഷ്ടവുമാണുണ്ടായത്. വയനാട് ദുരന്തത്തിൽ നൽകിയ രീതിയിൽ സഹായങ്ങൾ അനുവദിച്ചിരുന്നു.