കേരള കോൺഗ്രസ് എം ഇന്ന് പതാകദിനമായി ആചരിക്കും
Wednesday, October 9, 2024 12:41 AM IST
കോട്ടയം: അറുപതാം ജന്മദിനം ഇന്ന് സംസ്ഥാന വ്യാപകമായി പതാകദിനമായി കേരള കോൺഗ്രസ് എം ആചരിക്കും.
ജന്മദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി കോട്ടയത്ത് നിർവഹിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.