സാഹിത്യ അക്കാദമി വാർഷികവും പുരസ്കാരവിതരണവും 14ന്
Wednesday, October 9, 2024 12:41 AM IST
തൃശൂർ: കേരള സാഹിത്യ അക്കാദമി വാർഷികാഘോഷം ഉദ്ഘാടനവും 2023ലെ അക്കാദമി പുരസ്കാര സമർപ്പണവും 14നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
രാവിലെ പത്തിന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷചടങ്ങിൽ പി. ബാലചന്ദ്രൻ എംഎൽഎ, അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് ‘മലയാളസാഹിത്യം: മാറുന്ന എഴുത്ത്, മാറുന്ന വായന’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം, ഇ.പി. രാജഗോപാലൻ എന്നിവർ പ്രസംഗിക്കും. അക്കാദമി അവാർഡുകളുടെയും എൻഡോവ്മെന്റ് അവാർഡുകളുടെയും വിതരണം ഉച്ചകഴിഞ്ഞു 3.30നു നടക്കും. പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്കാരങ്ങൾ സമർപ്പിക്കും.
എം.കെ. മനോഹരൻ, ഡോ. ആർ. ശ്രീലത വർമ, അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ, ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സാഹിത്യ അക്കാദമി ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഡോ. സി. രാവുണ്ണി, വിജയരാജമല്ലിക എന്നിവർ പങ്കെടുക്കും.