കാസ്റ്റിംഗ് ഡയറക്ടര്‍ മോശമായി പെരുമാറിയെന്ന്
Sunday, October 6, 2024 2:13 AM IST
കൊച്ചി: കാസ്റ്റിംഗ് ഡയറക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചു ട്രാന്‍സ്ജെന്‍ഡര്‍ രംഗത്ത്. ‘മ്ലേച്ഛൻ’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷിജുവിനെതിരേയാണ് ആരോപണം.
കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്ജെന്‍ഡറുകളെ വേണമെന്നറിയിച്ചു വിളിച്ച ഷിജു അഡ്ജസ്റ്റ്മെന്റിനു തയാറാകണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കൊച്ചിയിലെത്തണമെന്നും ഷിജു ആവശ്യപ്പെട്ടതായി പരാതിക്കാരി ആരോപിച്ചു.