മുഖ്യമന്ത്രിയുടെ രാജി: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ കൂട്ടായ്മ 24ന്
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 24നു വൈകുന്നേരം നാലിനു പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നു കെപിസിസി സംഘടന ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.
28നു ഡിസിസിയുടെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനം നടക്കുന്നതിനാൽ തൃശൂർ ജില്ലയിലെ 26 ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികൾ ഒഴികെയുള്ള 256 ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധ കൂട്ടായ്മ സംസ്ഥാനവ്യാപകമായി നടത്തുന്നത്.
തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരേ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉയർത്തിയാണു പ്രതിഷേധക്കൂട്ടായ്മ നടത്തുന്നത്.