ഉത്രാട ദിനത്തില്‍ റിക്കാർഡ് മദ്യവില്പന
Tuesday, September 17, 2024 1:49 AM IST
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. ഉത്രാടദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ബിവറേജസ് ഔട്ട്ലെറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ്.
ഇവിടെ മാത്രം 1.15 കോടിയുടെ മദ്യമാണ് ഉത്രാട ദിനത്തില്‍ വിറ്റതെന്നാണ് കണക്ക്. രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട്ലെറ്റിനാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. 1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റും.
ഉത്രാട ദിനത്തില്‍ റിക്കാര്‍ഡ് മദ്യവില്പനയാണ് നടന്നതെന്നാണ് പ്രാഥമിക കണക്കുള്‍. ഉത്രാട ദിനത്തില്‍ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള് അവധിയാണ്.
അതുകൊണ്ടുതന്നെ ഉത്രാട ദിനത്തില്‍ ബെവ്കോയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും അധികം മദ്യവില്പന നടന്നത്.