കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം
Tuesday, September 17, 2024 1:49 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഇന്ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികള്‍, റീജണല്‍ ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാർ, അനിമേറ്റര്മാര്, രൂപത ഡയറക്ടര്‍മാര്‍ എന്നിവർ പങ്കെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.
മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിക്കുന്ന യോഗം ചെയര്മാന് ബിഷപ് യുഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും.
ബിവ്റേജസ് കോര്‍പറേഷന്റെ ഗുരുതരമായ ചട്ടലംഘനങ്ങള്‍ക്കെതിരേ നിയമനടപടികളും സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയങ്ങള്‍ക്കെതിരേ പ്രത്യക്ഷ സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും.