ജനശതാബ്ദിയും ചുവപ്പണിയുന്നു കൊല്ലം: കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിൽ ഘട്ടംഘട്ടമായി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നു.
തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദിയിൽ 29 മുതലും കണ്ണൂർ തിരുവനന്തപുരം സർവീസിൽ 30 മുതലും ഇത് പ്രാബല്യത്തിൽ വരും. 21 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടാകുക. സ്റ്റോപ്പുകളുടെ എണ്ണത്തിലും വണ്ടിയുടെ സമയക്രമത്തിലും മാറ്റമൊന്നുമില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.