മുഖ്യമന്ത്രിക്കു സംഘപരിവാറിനെ ഭയം: കെ. സുധാകരൻ
Friday, September 13, 2024 1:23 AM IST
തിരുവനന്തപുരം: എൽഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിർപ്പിനെ പോലും മറികടന്ന് എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതു സംഘപരിവാറിനെ ഭയന്നാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും തിരുത്താൻ ഇടതുപക്ഷത്തെ ഘടകകക്ഷികൾക്കു കഴിയുന്നില്ല. അവർ നിലപാടുകൾ ബലികഴിച്ച് സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങേണ്ട ഗതികേടിലാണ്.
എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ മുഖ്യമന്ത്രിയുടെ പൂർണസമ്മതത്തോടെയാണ്. അതിനാലാണ് മുഖ്യമന്ത്രി സങ്കേതികത്വം പറഞ്ഞ് എഡിജിപിക്ക് സംരക്ഷണം ഒരുക്കുന്നത്.
നേരത്തേ ഇതേ എഡിജിപിയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റുന്നതിൽ ഇത്തരം സാങ്കേതികത്വം മുഖ്യമന്ത്രിക്കുണ്ടായില്ലെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.