ആ​ർ​എ​സ്എ​സ് -എ​ഡി​ജി​പി ബന്ധം : കൂ​ടി​ക്കാ​ഴ്ച​യി​ൽ അന്വേഷണമില്ല
ആ​ർ​എ​സ്എ​സ് -എ​ഡി​ജി​പി ബന്ധം : കൂ​ടി​ക്കാ​ഴ്ച​യി​ൽ അന്വേഷണമില്ല
Tuesday, September 10, 2024 1:48 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത് കു​​​​മാ​​​​ർ ആ​​​​ർ​​​​എ​​​​സ്എ​​​​സ് ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വം അ​​​​ന്വേ​​​​ഷി​​​​ക്കി​​​​ല്ല.

തൃ​​​​ശൂ​​​​രി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കോ​​​​വ​​​​ള​​​​ത്തു​​​​മാ​​​​യി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​ർ ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് തൃ​​​​ശൂ​​​​ർ പൂ​​​​രം പോ​​​​ലീ​​​​സ് കു​​​​ള​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​എ​​​​ൽ​​​​എ പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ്ടെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​ന്ന​​​​ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യാ​​​​ണു സൂ​​​​ച​​​​ന.

പി.​​​​വി. അ​​​​ൻ​​​​വ​​​​ർ നി​​​​ല​​​​വി​​​​ൽ ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി​​​​ക​​​​ളി​​​​ൽ തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്കാ​​​​ൻ എ​​​​ഡി​​​​ജി​​​​പി ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി ഇ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ്ടെ​​​​ന്നാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. അ​​​​ൻ​​​​വ​​​​ർ ഇ​​​​ക്കാ​​​​ര്യം വീ​​​​ണ്ടും പ​​​​രാ​​​​തി​​​​യാ​​​​യി ന​​​​ൽ​​​​കി​​​​യാ​​​​ൽ ഇ​​​​ക്കാ​​​​ര്യം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ആ​​​​ർ​​​​എ​​​​സ്എ​​​​സ് ബ​​​​ന്ധം അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന വ്യാ​​​​പ​​​​ക പ്ര​​​​ചാ​​​​ര​​​​ണ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രുത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ക്കി​​​​ല്ലെ​​​​ന്ന് ഇ​​​​തി​​​​ൽ​​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി. അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ൽ നി​​​​ന്ന​​​​ട​​​​ക്കം സ​​​​മ്മ​​​​ർ​​​​ദം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടും എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യി​​​​ൽ​​നി​​​​ന്നുണ്ടാ​​​​യി​​​​ല്ല.


ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചി​​​​ല സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​മ​​​​യ​​​​ത്ത് അ​​​​ഴി​​​​ച്ചു​​പ​​​​ണി ന​​​​ട​​​​ത്താ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീസി​​​​ൽ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യും ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് എ​​​​ഡി​​​​ജി​​​​പി​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​തി​​​​നി​​​​ടെ, കോ​​​​വ​​​​ള​​​​ത്തെ പ​​​​ഞ്ച​​​​ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ലി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് ദേ​​​​ശീ​​​​യ നേ​​​​താ​​​​വ് റാം ​​​​മാ​​ധ​​വു​​മാ​​​​യി എ​​​​ഡി​​​​ജി​​​​പി​​​​ക്കൊ​​​​പ്പം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ട് ഉ​​​​ന്ന​​​​ത​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​നി​​​​യും പു​​​​റ​​​​ത്തു വി​​​​ട്ടി​​​​ട്ടി​​​​ല്ല. വൈ​​​​കാ​​​​തെ ത​​​​ന്നെ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു വി​​​​ടു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​റ​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.