വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ ഇന്ന് നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.