ടോളിന്‍സ് ഐപിഒയ്ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം
Monday, September 9, 2024 3:30 AM IST
കൊച്ചി: കേരളം ആസ്ഥാനമായ ടോളിന്‍സ് ടയേഴ്സിന്റെ ഐപിഒയ്ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികള്‍ 215-226 രൂപ വിലനിലവാരത്തിലാണ് ലഭ്യമാകുക.
അപേക്ഷിക്കാനുള്ള അവസാനതീയതി 11. ചുരുങ്ങിയത് 66 ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടര്‍ന്ന് 66ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. നിര്‍മാണ- വ്യവസായ രംഗത്തുനിന്നുള്ള ഒരു കേരളീയ കമ്പനിയുടെ ഐപിഒ വരുന്നത് നീണ്ട ഇടവേളയ്ക്കുശേഷമാണ്.