ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പരിശോധന
Sunday, September 8, 2024 1:12 AM IST
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടന് ഇടവേള ബാബുവിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന.
ചില രേഖകള്‍ പിടിച്ചെടുത്തതായാണു വിവരം. ഫ്ലാറ്റിന്റെ താക്കോല്‍ ഇടവേള ബാബു നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ പരിശോധന.
‘അമ്മ’യിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണു നടിയുടെ ആരോപണം. ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.