ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം: ഹണി റോസ്
Sunday, September 8, 2024 1:12 AM IST
കൊച്ചി: മലയാളസിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നു നടി ഹണി റോസ്. തെറ്റ് ചെയ്തവര്‍ക്കു നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കണം.
എല്ലാം പുറത്തുവരട്ടെ. താന്‍ അഭിനയിച്ച സെറ്റുകളില്‍ ആർക്കും ചൂഷണം നേരിട്ടതായി അറിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണല്ലോയെന്നും അവര്‍ പറഞ്ഞു.