സിനിമാ കോണ്‍ക്ലേവ് നവംബറില്‍ നടത്താന്‍ പ്രായോഗിക പ്രശ്നങ്ങളെന്ന്
Sunday, September 8, 2024 1:12 AM IST
കൊച്ചി: സിനിമാ കോണ്‍ക്ലേവ് നവംബറില്‍ നടത്തുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് സംവിധായകന് ഷാജി എന്‍. കരുണ്‍. തീയതി മാറ്റുന്ന കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബറില്‍ ഗോവ ഫിലിം ഫെസ്റ്റിവല്‍, പിന്നാലെ ഐഎഫ്എഫ്കെ, കേരളീയം പരിപാടി എന്നിവയെല്ലാം നടക്കാനിരിക്കെ ഈ സമയത്ത് കോണ്‍ക്ലേവ് പ്രായോഗികമല്ല.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്കും തീയതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്താല്‍ കോണ്‍ക്ലേവ് ജനുവരിയിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.