കഴിഞ്ഞ തവണ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കേന്ദ്രകമ്മിറ്റിയംഗവും സെക്രട്ടേറിയറ്റംഗവുമായ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റി പകരം ടി.പി. രാമകൃഷ്ണനെ കൺവീനറാക്കിയത്.
അന്നുതന്നെ കണ്ണൂരിലേക്കു മടങ്ങിയ ഇ.പി. മാധ്യമങ്ങളോട് ഒന്നും പറയാതെ വീട്ടിൽത്തന്നെ കഴിയുകയാണ്. സെക്രട്ടേറിയറ്റിൽ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.