‘സ്കൂൾ ടീച്ചർ രത്ന’പുരസ്കാരം സിസ്റ്റർ നിരഞ്ജനയ്ക്ക്
Saturday, September 7, 2024 1:54 AM IST
കൊച്ചി: വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമിയുടെ 2024ലെ ‘സ്കൂൾ ടീച്ചർ രത്ന’ പുരസ്കാരം എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസിലെ ഇംഗ്ലീഷ് അധ്യാപിക സിസ്റ്റർ നിരഞ്ജനയ്ക്ക്.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികവുറ്റ അധ്യാപനം, കലാലയ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹ്യപ്രതിബദ്ധത, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം. ജനുവരിയിലാണ് പുരസ്കാര സമർപ്പണം.