അധ്യാപകനെ മർദിച്ച സംഭവം: വിദ്യാർഥികൾക്കെതിരേ കേസെടുത്തു
Saturday, September 7, 2024 12:01 AM IST
കണ്ണൂർ: അധ്യാപകദിനത്തിൽ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനെ മർദിച്ചെന്ന പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.
മർദനമേറ്റ അധ്യാപകൻ സി.എച്ച്. ഫാസിലിന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. വിദ്യാർഥികൾക്കെതിരേ സ്കൂളധികൃതരും അച്ചടക്കനടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാഫ് കൗൺസിൽ വിദ്യാർഥികൾക്കെതിരേ നടപടിക്കു ശിപാർശ ചെയ്തിട്ടുണ്ട്.
പിടിഎ യോഗം ചേർന്ന് ഇതു സംബന്ധിച്ച നടപടി കൈക്കൊള്ളും. അധ്യാപകനെ മർദിച്ച വിദ്യാർഥികളോട്, ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ സ്കൂളിലേക്കു വരേണ്ടതില്ലെന്നു നിർദേശിച്ചിട്ടുണ്ട്.