വെട്രിമാരൻ ജൂറി ചെയർമാൻ
Thursday, August 15, 2024 1:25 AM IST
കൊച്ചി: എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗ്ലോബൽ അക്കാദമി അവാർഡ് നിർണയ കമ്മിറ്റിയുടെ ജൂറി ചെയർമാനായി പ്രമുഖ സംവിധായകൻ വെട്രിമാരൻ ചുമതലയേറ്റു.
നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള വെട്രി മാരന്റെ ചലച്ചിത്ര പരിജ്ഞാനവും സാമൂഹ്യ സാംസ്കാരിക നിലപാടുകളും ചലച്ചിത്ര മേളയ്ക്കു വിലപ്പെട്ട സംഭാവനയാകുമെന്ന് സംഘാടകർ പറഞ്ഞു.
മികച്ച ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, അനിമേഷൻ ഫിലിമുകൾ എന്നിവയാണു പുരസ്കാരത്തിനു പരിഗണിക്കുന്നത്.