വയനാട് ദുരന്തം: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നു ഹര്‍ജി
Friday, August 9, 2024 2:21 AM IST
കൊച്ചി: വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.
സര്‍ക്കാരില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് ചലച്ചിത്രതാരം സി. ഷുക്കൂറാണ് ഹര്‍ജി നല്‍കിയത്.
നിരവധി സംഘടനകള്‍ ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും ഇവ നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.