സാങ്കേതിക തകരാർ: വിമാനം വൈകി
Friday, August 9, 2024 2:21 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുലർച്ചെ 4.25ന് പുറപ്പെടേണ്ട ഇത്തിഹാദ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് 12 മണിക്കൂർ വൈകി.
വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുന്പേ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനം അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. യാത്രക്കാർക്ക് ഭക്ഷണവും മറ്റും നൽകിയിരുന്നുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വൈകുന്നേരം 4.20നാണ് യാത്രക്കാരുമായി കൊച്ചിയിൽനിന്നു വിമാനം പുറപ്പെട്ടത്.