സി​ദ്ദി​ഖ് ഇ​ല്ലാ​തെ ഒ​രാ​ണ്ട്
സി​ദ്ദി​ഖ് ഇ​ല്ലാ​തെ ഒ​രാ​ണ്ട്
Thursday, August 8, 2024 1:23 AM IST
കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ ആ​​​​വോ​​​​ളം ചി​​​​രി​​​​പ്പി​​​​ച്ച ഫാ​​​​മി​​​​ലി ഹി​​​​റ്റ് സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ സി​​​​ദ്ദി​​​​ഖ് ഓ​​​​ർ​​​​മ​​​​യാ​​​​യി​​​​ട്ട് ഇ​​​​ന്ന് ഒ​​​​രു വ​​​​ര്‍​ഷം. 37 വ​​​​ര്‍​ഷം നീ​​​​ണ്ട സി​​​​നി​​​​മാ​​​ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ ചെ​​​​യ്ത സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ​​​​ല്ലാം ത​​​​നി​​​​യാ​​​​വ​​​​ര്‍​ത്ത​​​​ന​​​​മി​​​​ല്ലാ​​​​ത്ത ന​​​​ര്‍​മം വി​​​​ത​​​​റി വ്യ​​​​ത്യ​​​​സ്ത​​​​നാ​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ യാ​​​​ദൃ​​​​ച്ഛിക​​​​മാ​​​​യ വി​​​​യോ​​​​ഗം ഇ​​​​ന്നും സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കും ഉ​​​​റ്റ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍​ക്കും തീ​​​​രാ​​​​വേ​​​ദ​​​ന​​​യാ​​​​ണ്.

സി​​​​ദ്ദി​​​​ഖി​​​​ന്‍റെ ഒ​​​​ന്നാം ച​​​​ര​​​​മ​​​​വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സു​​​​ഹൃ​​​​ത്തു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. പി.​​​​എ.​​​​മെ​​​​ഹ​​​​ബൂ​​​​ബ് ര​​​​ചി​​​​ച്ച ‘സി​​​​ദ്ദി​​​​ഖ് ചി​​​​രി​​​​യു​​​​ടെ ര​​​​സ​​​​ത​​​​ന്ത്രം’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​വും ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍ സി​​​​ദ്ദി​​​​ഖി​​​​ന്‍റെ ചി​​​​ത്ര​​​​വും അ​​​​നാച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.


ക​​​​ലാ​​​​ഭ​​​​വ​​​​നി​​​​ല്‍ മി​​​​മി​​​​ക്രി​​​​യി​​​​ലൂ​​​​ടെ ക​​​​ലാ​​​​ജീ​​​​വി​​​​തം തു​​​​ട​​​​ങ്ങി​​​​യ സി​​​​ദ്ദി​​​​ഖ് ഉ​​​​റ്റ സു​​​​ഹൃ​​​​ത്ത് ലാ​​​​ലു​​​​മാ​​​​യു​​​​ള്ള കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ല്‍ ഹാ​​​​സ്യ​​​​ത്തോ​​​​ടൊ​​​​പ്പം കാ​​​​മ്പു​​​​ള്ള ഒ​​​​ട്ടേ​​​​റെ ചി​​​​ത്ര​​​​ങ്ങ​​​​ള്‍ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍​ക്ക് സ​​​​മ്മാ​​​​നി​​​​ച്ചു.

സം​​​​വി​​​​ധാ​​​​ന​​​​രം​​​​ഗ​​​​ത്ത് ലാ​​​​ലു​​​​മാ​​​​യു​​​​ള്ള കൂ​​​​ട്ടു​​​​കെ​​​​ട്ട് വി​​​​ട്ട​​​​ശേ​​​​ഷം 13 മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​ക​​​​ള്‍ സി​​​​ദ്ദി​​​​ഖ് ഒ​​​​റ്റ​​​​യ്ക്കു സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. ര​​​​ണ്ടു സി​​​​നി​​​​മ​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​യി നി​​​​ര്‍​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.