വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് നൂറു കോടി അനുവദിച്ചു
Tuesday, July 16, 2024 2:25 AM IST
തിരുവനന്തപുരം: വിപണി ഇടപെടലിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വില കുറച്ച് സപ്ലൈകോ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം.
ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന സപ്ലൈയർമാർക്ക് തുക നൽകുന്നതിന് അടക്കം ഈ തുക ഉപയോഗിക്കാനാകും. ഇപ്പോൾ സപ്ലൈകോയിൽ സബ്സിഡി ഇനത്തിലുള്ള അവശ്യസാധനങ്ങളിൽ പലതും ഇല്ലാത്ത സാഹചര്യമാണ്.
വിപണി ഇടപടലിന് ഈ സാന്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്.