വിഴിഞ്ഞം തുറമുഖ നിർമാണം: ഹഡ്കോ വായ്പയ്ക്ക് സർക്കാർ ഗാരന്റി
Wednesday, May 22, 2024 1:34 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ കന്പനിക്കുള്ള വായ്പക്കായി ഹഡ്കോ നിർദേശിച്ച നിബന്ധനകൾ അംഗീകരിച്ച് സർക്കാർ.
വിഴിഞ്ഞം തുറമുഖ കന്പനിയുടെ വായ്പയ്ക്ക് സർക്കാർ ഗാരന്റി നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. അടുത്ത മാസം ട്രയൽറണ്‍ തുടങ്ങാനിരിക്കുന്ന രാജ്യാന്തര തുറമുഖത്തിന് തീരുമാനം ആശ്വാസമാണെങ്കിലും സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ, കന്പനി എടുക്കുന്ന വായ്പത്തുകയും ഉൾപ്പെടുത്തുമെന്ന പ്രശ്നവുമുണ്ട്.
സർക്കാർ കുടിശിക കൊണ്ട് മാത്രം പദ്ധതി വൈകരുതെന്ന തീരുമാനമുള്ളതിനാലാണ് വായ്പ നിബന്ധന അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.