മരുന്നു വാങ്ങാൻ മെഡിക്കൽ സർവീസ് കോർപറേഷന് 70 കോടി അനുവദിച്ചു
Wednesday, May 22, 2024 12:51 AM IST
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നു വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് 70 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ അടക്കം ലഭ്യമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മരുന്ന് വാങ്ങാൻ തുക ലഭ്യമാക്കിയത്.
കഴിഞ്ഞ സാന്പത്തികവർഷം 306 കോടി രൂപ കോർപറേഷന് സർക്കാർ സഹായമായി നൽകിയിരുന്നു. നിലവിലെ സാന്പത്തികവർഷം 356 കോടി രൂപ മരുന്നു വാങ്ങുന്നതിനായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.