കേരളത്തിൽ മാറ്റം സംഭവിക്കും: രാജീവ് ചന്ദ്രശേഖർ
Friday, April 12, 2024 2:08 AM IST
തൃശൂർ: തിരുവനന്തപുരത്തും തൃശൂരും മാത്രമല്ല കേരളത്തിലാകെ മാറ്റം സംഭവിക്കുമെന്നു തിരുവനന്തപുരം എൻഡിഎ ലോക്സഭാ സ്ഥാനാർഥിയും കേന്ദ്രസഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഗുരുവായൂരിൽ ദർശനം നടത്തി മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ഒരു ബ്ലാക്ക് മാർക്ക് പോലുമില്ലാത്ത ആളാണ് താനെന്നും തനിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.