കേരളത്തെ ഞെരുക്കുന്ന നീക്കം കേന്ദ്രം ഉപേക്ഷിക്കണം: എകെജിസിടി
Monday, March 4, 2024 4:47 AM IST
കണ്ണൂർ: സംസ്ഥാനത്തിന്റെ വായ്പാവകാശവും കടമെടുപ്പു പരിധിയും ഏകപക്ഷീയമായി വെട്ടിക്കുറച്ചും ജിഎസ്ടി വിഹിതവും യുജിസി ഏഴാം ശമ്പള പരിഷ്കരണ കുടിശികയും ജനരക്ഷാ പദ്ധതികളുടെ അടിസ്ഥാനത്തിൽ ലഭിക്കാനുള്ള വിഹിതവും നൽകാതെ കേരളത്തെ ദ്രോഹിക്കുന്ന നയത്തിൽനിന്നു കേന്ദ്രസർക്കാർ പിൻമാറണമെന്ന് അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി)സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർക്ക് ശന്പളവും വിവിധ പെൻഷനുകളും നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെ നിലപാടു മൂലം പ്രതിസന്ധിയിലാകുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.