സർക്കാരിനെതിരായ അധ്യാപകസമരം ; മുൻനിരയിൽ ധനമന്ത്രിയുടെ ഭാര്യ
Sunday, December 3, 2023 1:51 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് ധനമന്ത്രിയുടെ ഭാര്യ.
ശന്പള കുടിശിക ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കോളജ് അധ്യാപകർ നടത്തിയ സമരത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഡോ.ആശ പങ്കെടുത്തത്. എകെപിസിടിഎയുടെ വനിതാ വിഭാഗം കണ്‍വീനർകൂടിയായ ഡോ. ആശ പ്രതിഷേധക്കാരുടെ മുൻനിരയിൽതന്നെ പ്രത്യക്ഷപ്പെട്ടത് അപ്രതീക്ഷിതമായാണ്.
സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരേ മാത്രമല്ല, കേന്ദ്രത്തിനും യുജിസിക്കും എതിരെയും മുദ്രാവാക്യം വിളികളുമായാണ് ഡോ. ആശയും സമരക്കാരും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയത്.