കുസാറ്റ് ദുരന്തം: മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്
Sunday, December 3, 2023 1:28 AM IST
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്. ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ പി. വിഷ്ണുരാജിനാണ് അന്വേഷണച്ചുമതല.
രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പുറത്തിറക്കിയ ഇത്തരവില് വ്യക്തമാക്കുന്നു.