2022 ജൂൺ 23ന് സമർപ്പിച്ച അപേക്ഷയിന്മേൽ 2022 നവംബർ ഒന്പതിനാണ് മറുപടി നൽകിയത്. 138 ദിവസത്തെ കാലതാമസം. വിവരാവകാശ നിയമം അനുശാസിക്കുന്ന സമയപരിധിയായ 30 ദിവസം ഒഴിവാക്കിയാൽ 108 ദിവസത്തെ കാലതാമസം. വിവരാവകാശ നിയമം സെക്ഷൻ 20 പ്രകാരം ഒരു ദിവസം 250 രൂപ തോതിലാണ് പരമാവധി പിഴ തുകയായ 25,000 രൂപ ഈടാക്കാൻ കമ്മീഷണർ ഉത്തരവിട്ടത്.
തുകയടച്ചതിന്റെ വിവരം ചലാൻ അസൽ സഹിതം ഒക്ടോബർ 13നകം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. പിഴയടയ്ക്കാത്തപക്ഷം ശമ്പളത്തിൽനിന്ന് തുകയീടാക്കണമെന്നും അല്ലെങ്കിൽ ജപ്തിയിലൂടെ സംഖ്യ ഇടാക്കുമെന്നും ഉത്തരവിൽ പറയുന്നു.