കമ്യൂണിസ്റ്റുകാരെ എന്തും ചെയ്യുന്ന നരാധമന്മാരാണ് ഇഡി: എം.വി. ജയരാജൻ
Monday, October 2, 2023 5:06 AM IST
കണ്ണൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഇഡി ബിനീഷ് കോടിയേരിയെ മാത്രമല്ല, മരിച്ച കോടിയേരി ബാലകൃഷ്ണന്റെ പേരിൽ വരെ കേസെടുത്താൽ അദ്ഭുതപ്പെടേണ്ടതില്ലെന്നും എന്തും ചെയ്യുന്ന കമ്യൂണിസ്റ്റ് വേട്ടക്കാരായ നരാധമന്മാരാണ് ഇഡിയെന്നും ജയരാജൻ ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യാന്പലത്ത് നിർമിച്ച സ്തൂപത്തിന്റെ അനാച്ഛാദനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചെയ്തുകൂട്ടുന്നതിന്റെ ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ടയാളാണ് കോടിയേരി ബാലകൃഷ്ണനെന്ന് എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.