ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: ഡിസിഎംഎസ്
Saturday, September 30, 2023 1:28 AM IST
കോട്ടയം : കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും പരിവര്‍ത്തിത ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥപഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭാ സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഡിസിഎം എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസുകുട്ടി ഇടത്തിനകം, ജനറല്‍ സെക്രട്ടറി ജെസ്റ്റിന് പി. സ്റ്റീഫന്‍, സെക്രട്ടറി ബിജി സാലസ്, ഓര്‍ഗനൈസര്‍ ത്രേസ്യാമ്മ മത്തായി, ഖജാന്‍ജി പ്രബലദാസ് നെയ്യാറ്റിന്‍കര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിബു ജോസഫ് പുനലൂര്‍, പി.ജെ. സ്റ്റീഫന്‍ തിരുവനന്തപുരം, സ്കറിയ ആന്റണി എറണാകുളം എന്നിവര്‍ പ്രസംഗിച്ചു.