കാരുണ്യ പദ്ധതി രണ്ടു മാസംകൂടി തുടരാൻ ധാരണ
Friday, September 29, 2023 3:07 AM IST
തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതി ഒക്ടോബർ ഒന്നുമുതൽ നിർത്തിവയ്ക്കുമെന്ന പ്രഖ്യാപനത്തിൽനിന്നു തത്കാലം പിന്മാറി സ്വകാര്യ ആശുപത്രികൾ.
ഇന്നലെ സർക്കാരുമായി നടത്തിയ ചർച്ചയിൽ രണ്ടുമാസത്തിനകം കുടിശികത്തുക നല്കുമെന്ന അടിസ്ഥാനത്തിൽ രണ്ടു മാസംകൂടി കാക്കാൻ തീരുമാനിച്ചതായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.