മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ സൂചനാ പണിമുടക്ക് നാളെ
മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ സൂചനാ പണിമുടക്ക് നാളെ
Thursday, September 28, 2023 6:15 AM IST
കോ​​​ട്ട​​​യം: സ്‌​​​റ്റൈ​​​പ്പ​​​ന്‍ഡി​​​ല്‍ കാ​​​ലോ​​​ചി​​​ത​​​മാ​​​യ വ​​​ര്‍ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി​​​ജി ഡോ​​​ക്ട​​​ര്‍മാ​​​ര്‍ നാ​​​ളെ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും. നി​​​ല​​​വി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന 55,000 രൂ​​​പ കാ​​​ലോ​​​ചി​​​ത​​​മാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് പ​​​ഠ​​​നം ഒ​​​ഴി​​​വാ​​​ക്കി രോ​​​ഗി​​​ക​​​ളെ പ​​​രി​​​ച​​​രി​​​ച്ച​​​തി​​​ല്‍ യാ​​​തൊ​​​രു പ്ര​​​തി​​​ഫ​​​ല​​​വും ന​​​ല്‍കി​​​യി​​​ട്ടി​​​ല്ല.


കേ​​​ര​​​ള​​​ത്തി​​​ല്‍ എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ല്‍ വ​​​ലി​​​യ വ​​​ര്‍ധ​​​ന​​​വു​​​ണ്ടാ​​​യി​​​ട്ടും പി​​​ജി സീ​​​റ്റു​​​ക​​​ള്‍ ഇ​​​തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ര്‍ക്ക് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.