അയ്യങ്കാളിയെ അപമാനിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറി
Tuesday, September 26, 2023 4:55 AM IST
കൊച്ചി: അയ്യങ്കാളിയുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന് കൈമാറി. എറണാകുളത്തും തിരുവനന്തപുരത്തും രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുക. പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഡിജിപിയാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.