ഇതര സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
സ്വന്തം ലേഖിക
Saturday, September 23, 2023 2:32 AM IST
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാമെന്ന മുന്നറിയിപ്പുമായി പോലീസ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് കാര്‍ വാങ്ങി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ്.
വാഹനം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു കൃത്യമായി അറിഞ്ഞിരിക്കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിര്‍ബന്ധമായ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തുണ (thuna.keralapolice. gov.in) വെബ്പോര്‍ട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്.
VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ വെഹിക്കിള്‍ എന്‍ക്വയറി റിപ്പോര്‍ട്ട് ലഭിക്കും. ഇതിനായി തുണ വെബ് പോര്‍ട്ടലിലെ VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. Digital Police Citizen Services എന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്കി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം GENERATE VEHICLE NOC ക്ലിക്ക് ചെയ്യണം. ഈ പേജില്‍ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷന് നമ്പര്‍, ചേസിസ് നമ്പര്‍, എന്ജിന് നമ്പര്‍ എന്നിവ നല്കി സെര്‍ച്ച് ചെയ്താല്‍ വെഹിക്കിള്‍ എന്‍ക്വയറി റിപ്പോര്‍ട്ട് ലഭിക്കും. ഇത്തരത്തില്‍ മാത്രമേ യൂസ്ഡ് വാഹനങ്ങള്‍ വാങ്ങാവൂവെന്നാണ് പോലീസ് പറയുന്നത്.