രണ്ടാം വന്ദേഭാരതിന്റെ സമയക്രമമായി
Saturday, September 23, 2023 2:32 AM IST
കൊല്ലം: കേരളത്തിന് അനുവദിച്ച ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടൈം ടേബിളിന് റെയിൽവേ ബോർഡ് അനുമതി നൽകി. യാത്രക്കാർക്കായുള്ള ആദ്യ സർവീസ് 26-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. കാസർഗോഡ് നിന്നുള്ള സർവീസ് 27നും തുടങ്ങും.
20632 നമ്പർ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മറ്റ് സ്റ്റേഷനുകളിലെ സമയ വിവരം: കൊല്ലം(4.53 - 4.55), ആലപ്പുഴ (5.55-5.57), എറണാകുളം (6.35-6.38), തൃശൂർ (7.40-7.42), ഷൊർണൂർ (8.15-8.17), തിരൂർ (8.52-8.54), കോഴിക്കോട് (9.23-9.25), കണ്ണൂർ (10.24-10.26), കാസർഗോഡ് (11.58). ഈ റൂട്ടിൽ തിങ്കളാഴ്ച സർവീസ് ഇല്ല.
20631 കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടും.
കണ്ണൂർ (7.55-7.57), കോഴിക്കോട് (8.57-8.59), തിരൂർ (9.22-9.24), ഷൊർണൂർ (9.58-10.00), തൃശൂർ (10.38-10.40), എറണാകുളം (11.45-11.48), ആലപ്പുഴ (12.32-12.34), കൊല്ലം (1.40-1.42), തിരുവനന്തപുരം (3.05) എന്നിങ്ങനെയാണ് സമയക്രമം. ഈ റൂട്ടിൽ ചൊവ്വ സർവീസ് ഉണ്ടായിരിക്കില്ല.
കാസർഗോഡ് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ട്രെയിൻ സ്പെഷൽ സർവീസ് ആയിരിക്കും.