വാളയാറിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലിപ്പണം പിടിച്ചെടുത്തു
Saturday, September 23, 2023 2:19 AM IST
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ വാളയാർ ഇൻ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിപ്പണം പിടിച്ചെടുത്തു. പെഡസ്റ്റൽ ഫാനിനു താഴെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 3,100 രൂപ പിടികൂടി. ഈസമയം ഒരു എംവിഐയും മൂന്നു എഎംവിഐമാരും ഒരു ഓഫീസ് അസിസ്റ്റന്റുമാണു ചെക്പോസ്റ്റിലുണ്ടായിരുന്നത്.
വാളയാർ ഇൻ ചെക്പോസ്റ്റിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ ഇതു നാലാം തവണയാണു വിജിലൻസ് പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടുന്നത്.