കേന്ദ്രസര്‍ക്കാരിന്റേത് ഗൂഢലക്ഷ്യം: കത്തോലിക്കാ കോണ്‍ഗ്രസ്
Saturday, September 23, 2023 2:19 AM IST
കൊച്ചി: പാര്‍ലമെന്റംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മൂല്യങ്ങളെ തമസ്കരിച്ചുകൊണ്ട് ഭാരതത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം അംഗീകരിക്കാനാകില്ല.
തെറ്റായ നടപടി തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.